സെന്റ് ജോസഫ്‌സ് കോളേജില്‍ ഹാന്റ് സാനിറ്റൈസര്‍ വിതരണം നടത്തി

114
Advertisement

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മാണവും വിതരണവും നടത്തി.പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍ ന്റെയും രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്റണി സി യുടേയും നേതൃത്വത്തില്‍ ഹാന്റ് സാനിറ്റൈസറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണവും സമീപവാസികള്‍ക്ക് വിതരണവും നടത്തി. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിനും എല്ലാ പഠന വകുപ്പുകള്‍ക്കും ഹാന്റ് സാനിറ്റൈസര്‍ നല്‍കി.

Advertisement