ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് പണം തട്ടുന്ന വിരുതൻ പിടിയിലായി

907

ഇരിങ്ങാലക്കുട :ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനങ്ങളിൽ വരുന്നവരുടെ പണം തട്ടുന്ന വിരുതൻ പോലീസ് പിടിയിലായി .വെളയനാട് തറയിൽ വീട്ടിൽ ഇളമനസ്സ് എന്ന് വിളിപ്പേരുള്ള റിജുവിനെ (21) ആണ് എസ്.ഐ അനൂപും സംഘവും പിടികൂടിയത് .വെളയനാട് സ്വദേശിയുടെ പണം നഷ്ടപ്പെട്ടത് അന്വേഷിച്ചപ്പോഴാണ് ലിഫ്റ്റ് നൽകിയ റിജുവിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നത് .മോഷ്ടിച്ച പണം ഉപയോഗിച്ച് റിജു പുതിയ മൊബൈൽ വാങ്ങിയിരുന്നു .ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പിൽ പോലീസ് തെളിവെടുപ്പ് നടത്തി .ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും ഇയാൾ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി .വിവിധ സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ കേസ് നിലവിലുണ്ട് .എ .എസ് .ഐ ക്‌ളീറ്റസ് ,അനൂപ് ലാലൻ ,വൈശാഖ് മംഗലൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു .

Advertisement