പുല്ലൂര്‍ :പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഗ്രീന്‍ പുല്ലൂരിന്റെ ഭാഗമായി കൊറോണ പ്രതിരോധത്തിനായി ബ്രെയിക്ക് എ ചെയിനില്‍ ക്യാമ്പയിനില്‍ പങ്കാളികളായി. ബാങ്കിന് മുന്നില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചും ഹാന്റ്് വാഷിനുള്ള സൗകര്യം ഒരുക്കി കൊണ്ടാണ് ഇതില്‍ പങ്കാളികളായത്. ഹാന്റ് വാഷ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സരിതാ സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ അജിത് രാജന്‍, ഗംഗാദേവി സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സാനിറ്റൈസര്‍ നിര്‍മ്മാണവും ബാങ്കില്‍ ആരംഭിച്ചിട്ടുണ്ട്. ഹാന്റ വാഷ് നിര്‍മ്മാണത്തിനുള്ള പരിശീലനം ബാങ്കിലെ സ്വയം സഹായ അംഗങ്ങള്‍ക്കായി തൊട്ടടുത്ത ദിവസം നല്‍കുന്നതാണ്. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി സപ്ന.സി.എസ്.നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ശശി.ടി.കെ., കൃഷ്ണന്‍.എന്‍.കെ., തോമസ് കാട്ടൂക്കാരന്‍, സുജാത, അനൂപ്, രവി ഇറ്റിക്കപറമ്പില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൈവിടാതിരിക്കാന്‍ കൈകഴുകൂ… ബ്രെയ്ക്ക എ ചെയിന്‍ പരിപാടിയില്‍ ഗ്രീന്‍ പുല്ലൂരും
Advertisement