ഗണിതശാസ്ത്ര മേഖലയില്‍ ഗവേഷണങ്ങള്‍ക്ക്ധാ രണാപത്രം ഒപ്പുവച്ചു.

43

ഇരിങ്ങാലക്കുട:ഗണിതശാസ്ത്ര മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് കരുത്തുപകരുന്ന സഹകരണം ഉറപ്പാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും നെറ്റ്വര്‍ക്ക് സിസ്റ്റംസും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഗവേഷണ തൊഴില്‍ മേഖലകളില്‍ ഏറെ പ്രാധാന്യമുള്ള MATLAB ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനാണ് ധാരണയിലെത്തിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, നെറ്റ് വര്‍ക്ക് സിസ്റ്റംസ് ഡയറക്ടര്‍ ശ്രീ. അജയ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ടിന്റുമോള്‍ സണ്ണി, കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ ഡോ. സീന വി. എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement