നന്മയിലേക്കുള്ള പ്രകാശധാരയാണ് യോഗ- ജോമോന്‍ ജോണ്‍

116

ഇരിങ്ങാലക്കുട : മനസ്സിലെ ഇരുട്ടിനെ അകറ്റി നന്മയുടെ ഊര്‍ജ്ജ പ്രവാഹം സൃഷ്ടിച്ച് മനസ്സിനേയും ശരീരത്തേയും വിമലീകരിക്കാന്‍ യോഗാസനങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജഡ്ജ് ജോമോന്‍ ജോണ്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സബ്ജയിലില്‍ ആരംഭിക്കുന്ന യോഗ സബ്ജയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വിഷന്‍ ഇരിങ്ങാലക്കുടയുടെ രക്ഷാധികാരി ഫാ.ജോണ്‍പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. ഡോ.എ.ഹരീന്ദ്രനാഥ്, പി.അബ്ദുള്‍ സമദ്, കെ.കെ.ബാബു, എം.എന്‍,തമ്പാന്‍, പ്രമീള അശോകന്‍, ഷൈജു തെയ്യശ്ശേരി, അനുശ്രീ കൃഷ്ണനുണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സബ്ബ് ജയില്‍ സൂപ്രണ്ട് അന്‍വര്‍ സ്വാഗതവും വിഷന്‍ ഇരിങ്ങാലക്കുട ജനറല്‍ കണ്‍വീനര്‍ സുബാഷ് കെ.എന്‍ നന്ദിയും പറഞ്ഞു.

Advertisement