ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിന്റേയും കുടുംബാരോഗ്യകേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ കൊറോണ രോഗത്തിനു മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി അടിയന്തിരയോഗം കാറളം ആരോഗ്യകേന്ദ്രത്തില്‍വെച്ച് കൂടി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേഷ്.കെ.എം. സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.വൈ.ഫിജു ക്ലാസ്സ് നയിച്ചു. ആരോഗ്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമരാജന്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീജിത്, ധനേഷ്ബാബു, ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, പ്രമീളദാസ് എന്നിവര്‍ പങ്കെടുത്തു. ഭക്ഷണവുമായി എത്തുന്ന രോഗികള്‍ക്ക് തൂവാലകൊടുത്ത് രോഗസംക്രമണം തടയാന്‍ തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലേയും വിദേശത്ത് നിന്ന് വരുന്നവരുടെ വിവശേഖരണത്തിനായി രജിസ്റ്റര്‍ വിതരണം ചെയ്തു. രോഗപകര്‍ച്ച തടയുന്നതിനുള്ള മറ്റു നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
Latest posts
© Irinjalakuda.com | All rights reserved