മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് തെക്കന്‍ പുരസ്‌കാരം സന്ധ്യടീച്ചര്‍ക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയായ ഡോ. ഇ. സന്ധ്യക്ക് സമ്മാനിച്ചു. അധ്യാപന ഗവേഷണ രംഗത്തെ മികവും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച ഇരുപത്തിരണ്ട് നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. ഇ. സന്ധ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍,കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍, പ്രശസ്ത കവിയും നിരൂപകനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍, ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍, കോളേജ് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഡോ. എം ഉസ്മാന്‍, അമല മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ക്രൈസ്റ്റ് കോളേജില്‍ വച്ച് നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ തൃശൂര്‍ എം പി ടി.എന്‍ പ്രതാപന്‍, കാലിക്കറ്റ് സര്‍വകലാശാല കണ്ട്രോളര്‍ ഓഫ് എക്‌സാമിനാഷന്‍ ഡോ. ബാബു സി സി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത നിരൂപകന്‍ പ്രൊഫ. എം കെ സാനു ഡോ. ഇ സന്ധ്യക്ക് പുരസ്‌കാരം സമ്മാനിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജെയ്ക്കബ് ഞെരിഞ്ഞാംപിള്ളി അനുഗ്രഹപ്രഭാഷണം നടത്തി.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img