ഇരിങ്ങാലക്കുട :2019 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാംഡിഓർ പുരസ്കാരത്തിനായി മൽസരിച്ച ബ്രിട്ടീഷ് ചിത്രമായ ‘സോറി, വി മിസ്ഡ് യു’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.2008 ലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കടക്കെണിയിലായ റിക്കിയുടെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവർ ആയി പ്രവർത്തിക്കാനുള്ള അവസരം റിക്കിയെ തേടിയെത്തുന്നു. വാൻ വാങ്ങിക്കുന്നതിനായി റിക്കിയും കുടുംബവും ഉപയോഗിച്ചിരുന്ന കാർ വില്ക്കുന്നു.. ചിത്രത്തിന്റെ സമയം 100 മിനിറ്റ് . പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.
Advertisement