ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു

501
Advertisement

ചെന്ത്രാപ്പിന്നി: ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര സ്വദേശി കല്ലുവെട്ടാങ്കുഴി വീട്ടിൽ ഉണ്ണികൃഷ്ണൻ (27), കൊല്ലം തിരുക്കടവ് സ്വദേശി കൊച്ചഴിയാത്ത് പനയിൽ വീട്ടിൽ ശശി (44) എന്നിവരെയാണ് എസ്.ഐ. ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനവരി 3ന് ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ റോഡിൽ വെച്ചാണ് സംഭവം.നടന്ന് പോവുകയായിരുന്ന കൊമ്പൻ വീട്ടിൽ ഫിലോമിന ഔസേപ്പിന്റെ രണ്ട് പവൻ തൂക്കം വരുന്ന മാല ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പിറകിലൂടെ നടന്ന് വന്ന് വലിച്ച് പൊട്ടിച്ചെടുത്ത ശേഷം രണ്ടാം പ്രതിയുടെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ്
കഴിഞ്ഞ ദിവസം മറ്റൊരു മോഷണ കേസിൽ പ്രതികൾ വടക്കേക്കര പോലീസിന്റെ പിടിയിലായത്. റിമാന്റിലായ പ്രതികളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി സംഭവസ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. രണ്ട് മാസത്തിനിടെ വിവിധയിടങ്ങളിലായി പത്തിലധികം മാല മോഷണങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ട്. കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. അഡീഷണൽ എസ്.ഐ. കെ.എസ്.സുബിന്ത്, സി.പി.ഒമാരായ അനൂപ്, പ്രജിത്ത് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു

Advertisement