വനിതാ ദിനത്തിൽ വനിതാ സംഗമം സംഘടിപ്പിക്കുന്നു

41
Advertisement

ഇരിങ്ങാലക്കുട :പുസ്തകോത്സവത്തിന്റെ ഭാഗമായി ലോക വനിതാ ദിനമായ മാർച്ച് 8 ന് വൈകീട്ട് 4.30 മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ വച്ച് വനിതാ സംഗമം സംഘടിപ്പിക്കുന്നു. വനിതകളും അതിജീവനവും എന്നതാണ് സമ്മേളനത്തിന്റെ വിഷയം.സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൻ ജോസഫൈൻ M.C പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ്. സമ്മേളനത്തിൽ ഇരിങ്ങാലക്കുടയിലെയും പരിസരത്തെയും പ്രമുഖ വനിതകൾ പങ്കെടുക്കും. വനിതകളുടെ കലാ സാംസ്കാരിക പരിപാടികളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.