സെൻറ് ജോസഫ്‌സ് കോളേജിലെ ഫോറൻസിക് എക്സിബിഷൻ ശ്രദ്ധ നേടി

328
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിൽ ബി.വോക്ക് അപ്ലൈഡ് മൈക്രോ ബയോളജി ആൻറ് ഫോറൻസിക് സയൻസ് ഡിപ്പാർട്മെൻ്റിൻ്റെ നേതൃത്വത്തിൽ ദേശീയ ഫോറൻസിക് ദിനാചരണത്തിൻറെ ഭാഗമായി നടത്തിയ ഫോറൻസിക് എക്സിബിഷൻ ശ്രദ്ധ നേടി .ഫോറൻസിക് ടോക്സിക്കോളജി ,ഫോറൻസിക് എന്റമോളജി ,ഡെർമറ്റോഗ്ലഫിസ് ,സൈബർ ഫോറൻസിക് ,എക്സ്പ്ലോസീവ് ,ഫോറൻസിക് മൈക്രോ ബയോളജി ,പോസ്റ്റ് മോർട്ടം ചേഞ്ചേസ് എന്നീ വിഭാഗങ്ങളിലായി വിവിധ തരത്തിലുള്ള പ്രദർശനങ്ങൾ സംഘടിപ്പിച്ചു .രസതന്ത്രത്തെ കൂട്ട് പിടിച്ച് സീക്രട്ട് റേറ്റിംഗിൽ വർണ്ണമണിയിച്ച് പ്രിൻസിപ്പാൾ ഡോ സിസ്റ്റർ ഇസബെൽ ഉദ്‌ഘാടനം നിർവഹിച്ചു .കുറ്റാന്വേഷണത്തിലും സുരക്ഷയിലും ഫോറൻസിക് സയൻസിന്റെ സാദ്ധ്യതകൾ എക്സിബിഷനിൽ അവതരിപ്പിച്ചു .

Advertisement