ഇരിങ്ങാലക്കുട: രാജ്യതലസ്ഥാനത്ത് ആർ.എസ്.എസ്-സംഘപരിവാർ നേതൃത്വത്തിൽ ആസൂത്രിതമായി നടത്തിയ അക്രമങ്ങൾക്കും,കൊലപാതകങ്ങൾക്കും,വർഗ്ഗീയ കലാപ നീക്കത്തിനുമെതിരെ സി. പി. ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മത നിരപേക്ഷ റാലിയും,ജനജാഗ്രതാ സദസ്സും സംഘടിപ്പിച്ചു.പൂതക്കുളം മൈതാനിയിൽ നടന്ന പരിപാടി പാർട്ടി ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.ദിവാകരൻ,വി.എ.മനോജ് കുമാർ എന്നിവർ സംസാരിച്ചു.കെ.കെ.സുരേഷ് ബാബു സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു.നേരത്തെ കുട്ടംകുളം പരിസരത്ത് നിന്നും ആരംഭിച്ച റാലിക്ക് കെ.സി.പ്രേമരാജൻ,കെ.എ.ഗോപി,എം.ബി.രാജു,പി.എ.രാമാനന്ദൻ,ലത ചന്ദ്രൻ,ഷീജ പവിത്രൻ,മീനാക്ഷി ജോഷി,വത്സല ശശി തുടങ്ങിയവർ നേതൃത്വം നൽകി.

 
                                    
