കത്തീഡ്രല്‍ ഇടവകയുടെ ഭവനപദ്ധതി ഉദ്ഘാടനം

95

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ഭവനപദ്ധതി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ പിതാവ് നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബാബു നെയ്യന്‍ സ്വാഗതം ആശംസിച്ചു. കാനറബാങ്ക് മാനേജര്‍ ഹര്‍ഷന്‍ മുഖ്യപ്രഭാഷണം നടത്തി. സഹവികാരിമാരായ ഫാ. റീസ് വടാശ്ശേരി , ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍ കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ഷാജന്‍ കണ്ടംകുളത്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement