Saturday, March 14, 2026
22.9 C
Irinjālakuda

മധുലാല്‍ വധം – പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ചുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താലും തറവാട്ടു വീടിനോടു ചേര്ന്നുള്ള കടയുടെ മുന്‍വശത്ത് ഇരുന്ന് പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യത്താലും സഹോദരനെ ഉലക്ക കൊണ്ട് വയറ്റില്‍ കുത്തിയും തലയ്ക്ക് അടിച്ച് മാരകമായി പരിക്കേല്പിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീ. കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെന്ത്രാപ്പിന്നി വില്ലേജ് കൂറ്റാലപ്പറമ്പ് ദേശത്ത് കൊട്ടുക്കല്‍ വീട്ടില്‍ ജയപാലന്‍ മകന്‍ മധുലാല്‍ (45) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ സുവീഷ് എന്ന സുവിയെ (39) കോടതി ശിക്ഷിച്ചത്. ഇതോടൊപ്പം 2 ലക്ഷം രൂപ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനു നല്‍കുതിനു വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.പിതാവിന്റെ സ്വത്ത് ഭാഗം വയ്ക്കുതിനെ പറ്റി സഹോദരങ്ങള്‍ തമ്മില്‍ വഴക്കിടുക പതിവായിരുന്നു. 2016 ആഗസ്റ്റ് 7 ന് രാത്രി 9 മണിയോടെ മധുലാലും പ്രതിയും തമ്മില്‍ വഴക്കുണ്ടാകുകയും അതിന്റെ തുടര്‍ച്ചയായി 9.30 ഓടെ ബന്ധുവീട്ടില്‍ സംസാരിച്ചു കൊണ്ടിരുന്ന മധുലാലിനെ റോഡിലേക്ക് വിളിച്ചിറക്കി കൊണ്ടു പോയി ഉലക്ക കൊണ്ട് വയറ്റില്‍ കുത്തുകയും തലയില്‍ അടിച്ച് മാരകമായി പരിക്കേല്പിക്കുകയും ചെയ്യുകയായിരുന്നു. അടി കൊണ്ട മധുലാലിനെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.മതിലകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.എസ്. ശ്രീരാമചന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.സി. ബിജുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍ എന്നിവര്‍ ഹാജരായി.

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img