ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളും

92

ഇരിങ്ങാലക്കുട: മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളും. എഞ്ചിനീയറിംഗ് പഠന മേഖലയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ പ്രധാന നാമങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഫിലിം ക്ലബ് വിദ്യാര്‍ഥികളാണ് അഞ്ചു നാള്‍ നീണ്ടുനില്ക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമായി മാറുന്നത്. കോളേജിലെ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാല്യേക്കര വിദ്യാര്‍ഥികള്‍ക്കുള്ള ഡെലഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫിലിം ക്ലബ് പ്രവര്‍ത്തകരായ ചാള്‍സ് പീറ്റര്‍, എനിയോ സാജന്‍, അബദ് എന്നിവര്‍ പാസ്സുകള്‍ ഏറ്റുവാങ്ങി. ഫെസ്റ്റിവലിന്റെ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു.ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍ ഫെസ്റ്റിവലിനെ ക്കുറിച്ച് വിശദീകരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.ഡി. ജോണ്‍, സൊസൈറ്റി വൈസ് പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, എക്സിക്യൂട്ടീവ് അംഗം എം.എസ് ദാസന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.അധ്യാപകനും പി.ആര്‍.ഒ യുമായ ഹിങ്സ്റ്റന്‍ സേവ്യര്‍ സ്വാഗതവും സൊസൈറ്റി ട്രഷറര്‍ ടി. ജി. സച്ചിത്ത് നന്ദിയും പറഞ്ഞു.15 മത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പത്ത് ഭാഷകളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Advertisement