ഇരിങ്ങാലക്കുട പുസ്തകോത്സവം : സാഹിത്യ- സാംസ്കാരിക പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

54

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും നൽകുന്നതിനും വായനയുടെ സർഗ്ഗാത്മകശീലങ്ങളെ തിരികെ കൊണ്ടുവരുന്നതിനുമായി ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന കേരളത്തിലെ മുൻനിര പ്രസാധകരെല്ലാം പങ്കെടുക്കുന്ന ‘ഇരിങ്ങാലക്കുട പുസ്തകോത്സവം 2020’ -ന്‍റെ ഭാഗമായി മേഖലയിലെ എല്ലാ കലാ സാംസ്ക്കാരിക പ്രവർത്തകരുടേയും ഒത്തുചേരൽ സംഘം ഓഫീസിൽ നടന്നു.ടൗൺ ഹാളിനടുത്തുള്ള പഴയ മെട്രോ ഹോസ്പിറ്റൽ കെട്ടിടത്തിലെ സ്വാഗത സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട പുസ്തകോത്സവം അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചെയർമാൻ അഡ്വ. പി. ജെ. ജോബി, ജനറൽ കൺവീനർ മനീഷ് അരീക്കാട്ട്, ഡയറക്ടർ ഹസ്സൻകോയ, ശശി ചിറയിൽ, പ്രൊഫ. ലക്ഷ്മണൻ നായർ , ഇ വി സുശീല , ഉണ്ണികൃഷ്ണൻ കിഴുത്താണി, ഭരതൻ കണ്ടേങ്കാട്ടിൽ, വി എസ് വസന്തൻ, കാറളം രാമചന്ദ്രൻ, കെ ഹരി, പി ഗോപിനാഥൻ, ഷെറിൻ അഹമ്മദ് , റഷീദ് കാറളം, അരുൺ പി , ശിവരാമൻ കെ സി, വിനോദ് ശിവരാമൻ, ഷിജിൻ എം ഡി, റാഫി കെ എസ്, ദേവദാസ് കെ പി , ജോസ് മഞ്ഞില, ഫ്രാൻസൺ മൈകിൾ, സിബിൻ ടി ജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പുസ്തകോത്സവത്തെക്കുറിച്ചും അനുബന്ധ പരിപാടികൾക്ക് രൂപം നൽകുന്നതിനുമായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്.

Advertisement