ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ചവരെ അനുമോദിച്ചു

143
Advertisement

എടക്കുളം :ശ്രീനാരായണ ഗുരു സ്മാരക സംഘം പടിഞ്ഞാട്ടു മുറി ആഘോഷ കമ്മിറ്റി ,ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ച എസ്.എൻ .ജി .എസ് .എസ് യു.പി സ്കൂൾ ഹെഡ് മിസ്‌ട്രസ്സ് ദീപ ആന്റണിക്കും ഗിരീഷ് കൊമ്പത്തിനും ,എസ് .എസ് .എൽ .സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആര്യ ആനന്ദിനും അനുമോദനം നൽകി.ശ്രീ നാരായണ ഗുരു സ്മാരക സംഘം രക്ഷാധികാരിയും പൊതു പ്രവർത്തകനുമായ കെ .വി ജിനരാജാദാസൻ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്തു .ശ്രീ നാരായണ ഗുരു സ്മാരക സംഘം പ്രെസിഡന്റ് കെ .കെ വത്സലൻ ഉപഹാര സമർപ്പണം നടത്തി .പടിഞ്ഞാട്ടു മുറി ആഘോഷ കമ്മിറ്റി പ്രസിഡന്റ് സുരേഷ് കൊമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘം സെക്രട്ടറി കെ .എസ് തമ്പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ആഘോഷ കമ്മിറ്റി സെക്രട്ടറി സതീഷ് തുമ്പാപുള്ളി സ്വാഗതവും മണിലാൽ ഇഞ്ചിപ്പുല്ലികാട്ടിൽ നന്ദിയും പറഞ്ഞു .

Advertisement