ഇൻഡോർ വോളിബാൾ കോർട്ട് ക്രൈസ്റ്റ് കോളേജിൽ യാഥാർഥ്യമായി

163
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൻറെ ചിരകാല സ്വപ്‌നമായിരുന്ന ഇൻഡോർ വോളിബാൾ കോർട്ട് യാഥാർഥ്യമാക്കി കെ .എസ് .ഇ .മഴയത്തും വെയിലത്തും തടസ്സങ്ങൾ കൂടാതെ പരിശീലനം നടത്തുവാൻ സാധിക്കുന്ന രീതിയിലാണ് കോർട്ടിന്റെ നിർമ്മാണം .ഇൻഡോർ വോളിബാൾ കോർട്ടിന്റെ വെഞ്ചിരിപ്പ് കർമ്മം എറണാകുളം – അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് മാർ ഡോ .ആൻ്റണി കാരിയിൽ CMI നിർവഹിച്ചു .കോളേജ് മാനേജര്‍ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി സി.എം.ഐ,തൃശ്ശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിളളി സി.എം.ഐ,വൈസ് പ്രിൻസിപ്പാൾ ജോയ് പീണിക്കപ്പറമ്പിൽ,കെ.എസ്.ഇ കമ്പനിയുടെ മാനേജിങ് ഡയറക്ടർ അഡ്വ .എ .പി ജോർജ്,എം .പി ജാക്സൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Advertisement