ഇരിങ്ങാലക്കുട : ജയകുമാർ 41 വയസ് , ചിരട്ട പുരക്കൽ, എടവനക്കാട് ആണ് ഇരിങ്ങാലക്കുട പോലീസിൻ്റെ കെണിയിൽ ആയത്, കുറച്ചു നാളുകളായി ഇരിങ്ങാലക്കുട ട്രഷറി പരിസരത്തു നിന്ന് വാഹനങ്ങളിൽ നിന്നും പണവും ബാഗും മോഷണം പോകുന്നു, കോൺട്രാക്ടർ ആയആനന്ദപുരം സ്വദേശി ടോമിയുടെ വാഹനത്തിൽ നിന്നും ഒന്നര ലക്ഷം രൂപയും, ഇരിങ്ങാലക്കുട ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും എത്തിയ സ്റ്റാഫിൻ്റെ വാഹനത്തിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയും പോയതിനെ തുടർന്ന് ഇരിങ്ങാലക്കുട DYSp ഫെയ്മസ് വർഗ്ഗീസ്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു എല്ലാ മാസവും ഒന്നു മുതൽ അഞ്ചു വരെ തിയ്യതികളിൽ യമഹ ഫാസിനോ വണ്ടി കളിൽ നിന്നാണ് മോഷണം എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം, പ്രതിക്കായി വല വിരിക്കുകയായിരുന്നു. ട്രഷറി പരിസരത്ത് നിന്ന് പിടികൂടിയ പ്രതിയിൽ നിന്നും അന്നേ ദിവസം മോഷ്ടിച്ച പേഴ്സുകൾ കണ്ടെടുത്തു, ഇയാൾക്ക് എറണാകുളം നോർത്ത്, പറവൂർ, ആലുവ , കരുനാഗപ്പിള്ളി, ചേർത്തല, തുടങ്ങി വിവിധ സ്റ്റേഷനുകളിൽ വാഹനമോഷണ കേസുകൾ ഉണ്ട്, യമഹ ഫാസിനോ വണ്ടികളാണ് ഇയാൾ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്, ഇത്തരം വാഹനത്തിൻ്റെ സീറ്റ് എളുപ്പത്തിൽ തുറക്കാമെന്നാണ് ഇയാൾ പറയുന്നത്. Si മാരായ അനൂപ് PG, ശ്രീനി, ക്ലീറ്റസ്, AടI മാരായ അനീഷ്, ജസ്റ്റിൻ, പോലീസുകാരായ അനൂപ് ലാലൻ , വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
ട്രഷറി മോഷ്ടാവ് പിടിയിൽ,
Advertisement