ക്രൈസ്റ്റ് കോളേജില്‍ പ്രിൻസിപ്പാൾ ഉൾപ്പെടെ പത്ത് പേർ വിരമിക്കുന്നു

437
Advertisement
 

ഇരിങ്ങാലക്കുട: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 8 അധ്യാപകര്‍ക്കും, 2 അനധ്യാപകര്‍ക്കും , മാർച്ച് 3 ചൊവ്വാഴ്ച, രാവിലെ 10 മണിയ്ക്ക്‌ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച്‌ യാത്രയയപ്പ് നല്കുന്നു . ഡോ. മാത്യു പോള്‍ ഊക്കന്‍(പ്രിന്‍സിപ്പാള്‍), പ്രൊഫ. സത്യന്‍ ജോസഫ്‌ കോളേങ്ങാടന്‍ (ഇംഗ്ലീഷ്‌വിഭാഗം മേധാവി), പ്രൊഫ. പി.ആര്‍. ബോസ് (വൈസ് പ്രിന്‍സിപ്പാള്‍, ഇക്കണോമിക്‌സ്‌ വിഭാഗം മേധാവി), ഡോ. വി.പി. ജോസഫ് (ഡീന്‍ ഓഫ് സയന്‍സ്, ഫിസിക്‌സ്‌വിഭാഗം മേധാവി), ഡോ. പയസ്‌ ജോസഫ്‌ കെ. (ഫിസിക്‌സ്‌ വിഭാഗം), ഡോ. സെബാസ്റ്റ്യന്‍ ജോസഫ് (മലയാളം വിഭാഗം മേധാവി), ഡോ. വിവേകാനന്ദന്‍ ടി. (ഡീന്‍ ഓഫ്ആര്‍ട്‌സ്&കൊമേഴ്‌സ്, ബി.പി.എഡ്. വിഭാഗം), ഡോ.ജയകൃഷ്ണന്‍ കെ.എം. (ഹിന്ദിവിഭാഗം മേധാവി) എന്നീ അധ്യാപകരും അനധ്യാപകരായ . ജോസ്‌ ജെ.ജെ., വര്‍ഗ്ഗീസ്‌ കെ.പി. എന്നിവരും സര്‍വ്വീസില്‍നിന്നും വിരമിക്കുന്നു .കോളേജ് മാനേജര്‍ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി സി.എം.ഐ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എറണാകുളം-അങ്കമാലി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാർ ആന്റണി കരിയില്‍ സി.എം.ഐ.മുഖ്യാതിഥി ആയിരിക്കും. തൃശ്ശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിളളി സി.എം.ഐ. അനുഗ്രഹ പ്രഭാഷണവും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സി.എല്‍.ജോഷി മുഖ്യ പ്രഭാഷണവും നടത്തും.

Advertisement