കല്ലേറ്റുംകര: ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2020 മാര്‍ച്ച് 1 ഞായറാഴ്ച. ഫെബ്രുവരി 29 ശനിയാഴ്ച വൈകീട്ട് 6.30 ന് സ്വദേശവാസികളുടെ വിവിധ കലാപരിപാടികളും ഗാനമഞ്ജരിയും ഉണ്ടായിരിക്കും. മാര്‍ച്ച് 1 ഞായറാഴ്ച 8.30 മുതല്‍ 10 മണിവരെ സംഗീതാര്‍ച്ചന, ഉച്ചതിരിഞ്ഞ് 2 മണിക്ക കാഴ്ചശീവേലി, കലാമണ്ഡലം പ്രദീപ് തിച്ചൂര്‍ ശങ്കര്‍ദാസ് വാര്യര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന പഞ്ചവാദ്യം, 4.30 മുതല്‍ കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ പാണ്ടിമേളം, ശേഷം നിറമാല ചുറ്റുവിളക്ക്, എന്നിവയും 7 മണിക്ക് വര്‍ണമഴയും ഉണ്ടായിരിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അജിത്ത് വടക്കൂട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ സോമന്‍ ശാരദാലയം, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എം.പത്മനാഭന്‍നായര്‍ (അനിയന്‍നായര്‍), ആനചമയം കമ്മിറ്റി കണ്‍വീനര്‍ രതീഷ് കണ്ണത്ത്, വളണ്ടിയേഴ്‌സ് കണ്‍വീനര്‍ കെ.ബി.സുനില്‍, ഓഫീസ് നിര്‍വ്വഹണ കണ്‍വീനര്‍ ഇ.പി.കുട്ടന്‍ നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം
Advertisement