കുവൈറ്റ് മലയാളി സമാജം സ്‌നേഹഭവനം സമര്‍പ്പണം നടത്തി

84
Advertisement

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കുവൈറ്റ് മലയാളി അസോസിയേഷന്‍ നേതൃത്വത്തില്‍ ഓമന ദേവസ്സിക്ക് എഴ് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് പണി പൂര്‍ത്തികരിച്ച സ്‌നേഹഭവന സമര്‍പ്പണം തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍ നിര്‍വഹിച്ചു. കുവൈറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് പോള്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, ലയണ്‍സ് ക്ലബ് ഡയമണ്ടസ് ഇരിങ്ങാലക്കുട പ്രസിഡന്റ് ജിത ബിനോയ്, വര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്, കുവൈറ്റ് മലയാളി സമാജം എക്‌സിക്യൂട്ടിവ് അംഗം മുകുന്ദന്‍ ഇടവന, എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ സംസ്‌ക്കാരിക സംഘടന നേതാക്കള്‍ പങ്കെടുത്തു.

Advertisement