രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

31
Advertisement

ഇരിങ്ങാലക്കുട : എഐടിയുസി ജന്മശതാബ്ദി ദേശീയ സമ്മേളനം ഏപ്രില്‍ 2 മുതല്‍ 5 വരെ ആലപ്പുഴയില്‍ വെച്ച് നടത്തുന്നു. ദേശീയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എഐടിയുസി ഇരിങ്ങാലക്കുടമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ഐഎംഎ യുടെ സഹകരണത്തോടെ അച്യുതമേനോന്‍ സ്മാരക ഹാളില്‍വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.കെ.ശിവന്‍ രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.രാധാകൃഷ്ണന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മോഹനന്‍ വലിയാട്ടില്‍. കെ.എസ്.പ്രസാദ്, എം.സി.രമണന്‍, ഇ.ജി.തെയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement