ബ്ലോക്ക് തലത്തില്‍ യൂത്ത്പാര്‍ലിമെന്റ് സംഘടിപ്പിച്ചു

38
Advertisement

ഇരിങ്ങാലക്കുട : ഭാരത സര്‍ക്കാര്‍ യുവജന കാര്യകായിക മന്ത്രാലയം തൃശൂര്‍ നെഹ്റുയുവകേന്ദ്രയുമായി സഹകരിച്ചുകൊണ്ട് വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വെള്ളാനി ക്രൈസ്റ്റ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് തലയൂത്ത് പാര്‍ലമെന്റ് നടത്തി. യുവത്വം നേരിടുന്ന ഇന്റെര്‍നെറ്റിനോടും സെല്‍ഫോണിനോടുമുള്ള അമിതാസക്തിയെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസ്സ് തൃശൂര്‍ റിലേഷന്‍ഷിപ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തില്‍ നടന്നു. ക്രൈസ്റ്റ് ക്ലബ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരന്‍ സ്വാഗതം പറഞ്ഞു. കാറളം പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍ അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ യൂത്ത് വോളന്റീര്‍ ഫിജോ ഫ്രാന്‍സിസ് നന്ദി പ്രകാശിപ്പിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു