Sunday, July 5, 2026
26.8 C
Irinjālakuda

ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം

ഇരിങ്ങാലക്കുട : തൃശൂരില്‍ നടക്കുന്ന 15 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് 7 മുതല്‍ 11 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം. മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പത്തോളം ഭാഷകളില്‍ നിന്നുള്ള പതിനഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിക്കുമ്പോള്‍ ക്രൈസ്റ്റ് കോളേജിലെ’കൊട്ടക’ ഫിലിം ക്ലബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മേളയുടെ കാഴ്ചക്കാരായും സംഘാടകരായും രംഗത്തെത്തും. ഇതിന്റെ മുന്നോടിയായി കോളേജിലെ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ സ്റ്റുഡന്റ് പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊട്ടക ഫിലിം ക്ലബ് പ്രസിഡണ്ട് അഭിരാം ഉദയ്, സെക്രട്ടറി ആര്‍ഷ നമ്പിയത്ത് എന്നിവര്‍ പാസ്സുകള്‍ എറ്റുവാങ്ങി.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഫെസ്റ്റിവല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് മനീഷ് വര്‍ഗ്ഗീസ്,ഫിലിം ക്ലബ് ഭാരവാഹികളായ അഭിരാം ഉദയ്, ആര്‍ഷ നമ്പിയത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിലിം ക്ലബ് കോഓര്‍ഡിനേറ്റര്‍ പ്രൊഫ. കെ.ജെ വര്‍ഗ്ഗീസ് സ്വാഗതവും ട്രഷറര്‍ ടി.ജി. സച്ചിത്ത് നന്ദിയും പറഞ്ഞു, ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എസ് ദാസന്‍, ടി.ജി സിബിന്‍, കോളേജിലെ ഫിലിം ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img