എം.സി.പോളിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണവും, ഛായചിത്ര അനാച്ഛാദനവും അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു

126

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ കലാകായിക സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സ്‌കൗട്ട് ഗൈഡ് മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന യശ: ശരീരനായ എം.സി.പോളിന്റെ രണ്ടാം ചരമവാര്‍ഷികം കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ഇരിങ്ങാലക്കുട ജില്ലയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. 1962 മുതല്‍ സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 1972 മുതല്‍ 2018 വരെ ജില്ലയുടെ പ്രസിഡന്റും 7 വര്‍ഷം സംസ്ഥാന വൈസ്പ്രസിഡന്റ് എന്ന പദവിയിലും സ്ത്യുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. ഈ കാലയളവില്‍ മെഡല്‍ ഓഫ് മെറിറ്റ്, ബാര്‍ ടു മെഡല്‍ ഓഫ് മെറിറ്റ്, 50 കൊല്ലത്തെ സേവനത്തിനുള്ള സംസ്ഥാന അംഗീകാരം, ദേശീയ താങ്ക്‌സ് ബാഡ്ജ് എന്നീ സ്‌കൗട്ട് പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മണ്‍മറഞ്ഞ എം.സി.പോളേട്ടന്റെ സ്മരണകള്‍ പങ്കുവെയ്ക്കുന്നതിനായി ഇരിങ്ങാലക്കുട കെ.എസ്.പാര്‍ക്കില്‍ വെച്ച് കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ എം.സി.പോളേട്ടന്റ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ മികച്ച സ്‌കൗട്ട് ഗൈഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള എം.സി.പോള്‍ മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും നടത്തി. സ്റ്റേറ്റ് സ്‌കൗട്ട് കമ്മീഷനര്‍ പ്രൊഫ.ഇ.യു.രാജന്‍ പരിചിന്ദനദിനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം.അനില്‍, കെ.എസ്.ഇ.ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എ.പി.ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement