Thursday, July 16, 2026
27.3 C
Irinjālakuda

ദക്ഷിണേന്ത്യയിലെ ഏക ബീച്ച് ഹാക്കത്തൺ രണ്ടാം സീസൺ സമാപിച്ചു

ഇരിങ്ങാലക്കുട :ദക്ഷിണേന്ത്യയിലെ ഏക ബീച്ച്‌ ഹാക്കത്തണിന്റെ രണ്ടാം സീസൺ, ബീച്ച് ഹാക്ക്-2 ഫെബ്രുവരി 14,15 തീയതികളിൽ അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ആണ് മത്സരം നടത്തിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി പതിനെട്ടോളം ടീമുകൾ പങ്കെടുത്തു.കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ഹാക്കത്തണിന്റെ ലക്ഷ്യം.സമാപന സമ്മേളനം കയ്പമംഗലം എം.എൽ.എ ഇ. ടി. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഒന്നാം സമ്മാനം കരസ്ഥമാക്കിയത് യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിലെ അഖിൽ കുമാർ കെ എസ്, വിഷ്ണു മുരളി, ആനന്ദ് രമേശ്, ജാഫർ എന്നിവരടങ്ങിയ ടീമാണ്. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ്സിലെ ജസ്റ്റിൻ ജോൺ മാത്യൂ, നവീൻ ശ്രീവത്സൻ, ജോൺ മാത്യു കോശി, അലൻ ഹെൻറി, സച്ചിൻ വിലാസ് നഗാണെ എന്നിവർക്ക് രണ്ടാം സ്ഥാനവും,അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ക്രിസ്റ്റിൻ മാത്യൂസ്, എബി എം, ജിതിൻ ജോസ്, ജെയിംസ് ജോയ്, തോമസ് ടെറൻസ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.ഇവർക്കുള്ള സമ്മാനദാനം എം.എൽ.എ. നിർവഹിച്ചു.സോട്ടി ടെക്നിക്കൽ മാനേജർ ലിജോ ജോസഫ്, അഗ്രോ പാർക്ക് ചെയർമാൻ ബൈജു നെടുംകേറിയിൽ എന്നിവരായിരുനു വിധികർത്താക്കൾ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിളളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി, HOD ഡോ. രമ്യ കെ ശശി, അസിസ്റ്റന്റ് പ്രഫസർ നിഖിൽ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഹാക്കത്തണിനോട് അനുബന്ധിച്ച് ബീച് വോളി ബോൾ ടൂർണമെന്റും, പെനൽറ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചിരുന്നു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img