പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു; .ഹോട്ടൽ അടപ്പിച്ചു; 10000 രൂപ പിഴ ഈടാക്കി.

614
Advertisement

വെള്ളാങ്കല്ലൂർ:ഹെൽത്തി കേരളയുടെ ഭാഗമായി വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം അനധികൃതമായി പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതുമായ ടീ ഷോപ് അടപ്പിച്ചു. കോണത്തുകുന്ന് സെന്ററിന് സമീപം മാടത്തിങ്കൽ മനോഹരൻ എന്നയാളുടെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗോപീസ് ടി സ്റ്റാളാണ് താത്കാലികമായി അടപ്പിച്ചത്. കരൂപ്പടന്ന, വെള്ളാങ്കല്ലൂർ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്ന് 50 പൊറോട്ട, 10 കിലോ ഫ്രെയ്‌ഡ്‌ റൈസ്, കടല കറി, കോളിഫ്ലവർ എന്നിവയുമാണ് കണ്ടെത്തി നശിപ്പിച്ചത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കൽ, കൊതുകു വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കൽ, ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനമില്ലാതിരിക്കൽ, തൊഴിലാളികൾക്ക് മെഡിക്കൽ ഫിറ്റ്നസ് ഇല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾ കണ്ടെത്തി. 17 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഏഴു സ്ഥാപനങ്ങളിൽ നിന്ന് നിയമ ലംഘനത്തിന് പതിനായിരം രൂപ ഫൈൻ ഇനത്തിൽ ഈടാക്കി. മുസിരിസ് ഹോംലി ഫുഡ്സ്, ഉസ്താദ് ഹോട്ടൽ, മർഹബ ചിക്കൻ സെന്റർ, മെൽബ ഐസ്ക്രീം, ഫൈവ് സ്റ്റാർ തട്ടുകട, ബോബെ ബെക്ക്സ്, ട്രീറ്റ് ഫാസ്റ്റ് ഫുഡ്, ഐവി 7 മുതലായ സ്ഥാപനങ്ങളിൽ നിന്നാണ് ഫൈൻ ഈടാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഓഫീസർ വി.ജെ. ബെന്നിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ എ.എ. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ്. ശിഹാബുദ്ധീൻ, എ.എം.രാജേഷ്‌കുമാർ, എം.എം.മദീന എന്നിവർ പങ്കെടുത്തു

Advertisement