പൗരത്വ നിയമ ഭേദഗതി :കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സായാഹ്നം നടത്തി

73

ആളൂര്‍: മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിച്ചു അധികാരം നിലനിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലന്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് സോമന്‍ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍, ഡി സി സി സെക്രട്ടറിമാരായ എം.എസ്.അനില്‍കുമാര്‍, ആന്റോ പെരുമ്പുള്ളി, ഐ.കെ.ചന്ദ്രന്‍, അയ്യപ്പന്‍ അങ്കാരത്ത്, ടി.ഐ.ബാബു, റോയ് ജെ.കളത്തിങ്കല്‍, ബാബു തോമസ്, സോമന്‍ ശാരദാലയം, ഷൈജു കോക്കാട്ട്, എ.സി.ജോണ്‍സണ്‍, അബ്ദുള്‍ സത്താര്‍, കെ.എസ്.റസാഖ്, ജോയ് കറുകുറ്റി, വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

Advertisement