ആര്‍ട്ടിസ്റ്റ് ഗോപിനാഥിന് ചിത്രകലാപുരസ്‌കാരം

66

ഇരിങ്ങാലക്കുട : മതിലകം ചങ്ങാതിക്കൂട്ടം കലാസാഹിത്യസമിതി ആര്‍ട്ടിസ്റ്റ് ഡി. അന്തപ്പന്‍ മാസ്റ്റര്‍ സ്മാരക ചിത്രരചനാ മത്സരം നിറക്കൂട്ടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചിത്രകലാ പുരസ്‌ക്കാരത്തിന് ആര്‍ട്ടിസ്റ്റ് ഗോപിനാഥ് അര്‍ഹനായിരിക്കുന്നു.ശ്രീനാരായണപുരം സ്വദേശിയായ ഗോപിനാഥ് ചിത്രകാരനെന്ന നിലയില്‍ ശ്രദ്ധേയേനും അന്തപ്പന്‍ മാസ്റ്ററുടെ ശിഷ്യനുമാണ്.പോര്‍ട്രെയ്റ്റ് ചിത്രരചനയില്‍ പ്രശസ്തനായ ഇദ്ദേഹം
നിരവധി അമേച്ചര്‍ നാടക സമിതികള്‍ക്കായി രംഗപടങ്ങള്‍ ഒരുക്കുകയും ഇന്റീരിയല്‍ ചിത്രകലയില്‍ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ബോംബെയിലെ പ്രമുഖ ചിത്രകലാ സ്ഥാപനത്തിലെ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.നിറക്കൂട്ട്
ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണത്തോടനുബന്ധിച്ചുള്ള ഫെബ്രുവരി 22 ന് പുതിയകാവ് എ.എം.യു.പി.സ്‌ക്കൂളില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍വെച്ച് ചിത്രകലാ പുരസ്‌ക്കാരവും പ്രശസ്തിപത്രവും സമ്മാനിക്കും.

Advertisement