ഏകദിന ശിബിരം സംഘടിപ്പിച്ചു

40
Advertisement

ഇരിങ്ങാലക്കുട : ശ്രീനാരായണ സമിതി മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം യൂണിയന്‍ഹാളില്‍ നടന്ന ഏകദിന പഠനശിബിരം എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ഗുരുപദം ആചാര്യനും ശ്രീനാരായണ വൈദികസമിതി സംസ്ഥാന രക്ഷാധികാരിയുമായ ഡോ.ടി.എസ്.വിജയന്‍ പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വൈദികസമിതിയൂണിയന്‍ പ്രസിഡന്റ് ബെന്നി ആര്‍.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് സജിത അനില്‍കുമാര്‍, വൈദികസമിതി യൂണിയന്‍ സെക്രട്ടറി ശിവദാസ് ശാന്തി, സംസ്ഥാന കമ്മിറ്റി മണി ശാന്തി എന്നിവര്‍ സംസാരിച്ചു.