പുല്ലൂരില്‍ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു

68
Advertisement

പുല്ലൂര്‍: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു. lരൂപീകരണയോഗം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി. ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്. ജെ .ചിറ്റിലപ്പിള്ളി പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് കെ.ജി മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ശശി. സി .ടി നന്ദിയും പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് ആയി പി .ജോഷിയെ തെരഞ്ഞെടുത്തു.

Advertisement