കാലിക്കറ്റ് വോളിബോള്‍ സെന്റ് ജോസഫ്‌സിന് കിരീടം

37
Advertisement

ഇരിങ്ങാലക്കുട : സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ കോളേജിയേറ്റ് വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കിരീടം ചൂടി. ഫൈനലില്‍ സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരിയെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് 42 -മത്തെ തവണയാണ് കാലിക്കറ്റ് സര്‍വ്വകലാശാല വോളിബോള്‍ കിരീടം ചൂടുന്നത്. നൈപുണ്യ കോളേജ് കറുകുറ്റിയെ തോല്‍പ്പിച്ച് എസ്.എന്‍.കോളേജ് ചേളന്നൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം കാലിക്കറ്റ് സര്‍വ്വകലാശാല കായിക വിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു.

Advertisement