മൃദംഗ കച്ചേരി ശ്രദ്ധേയമായി

55

ഇരിങ്ങാലക്കുട : ചേലൂര്‍ക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ കൊരുമ്പു മൃദംഗകളരിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൃദംഗ കച്ചേരി ശ്രദ്ധേയമായി 20തോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മൃദംഗ കച്ചേരിയില്‍ അനന്തരാം, അനന്തകൃഷ്ണ എന്നിവര്‍ മൃദംഗത്തിലും, വിശ്വജിത്ത്, പ്രഭാല്‍, എന്നിവര്‍ ഘടത്തിലും, സൂര്യജിത്ത് വയലിനിലും, ആര്യ ഉല്ലാസ്സ് വോക്കലിലും നേതൃത്വം നല്‍കി. പ്രൊഫണല്‍ കലാകാരന്‍മാര്‍ മാത്രം അവതരിപ്പിക്കാറുള്ള മൃദംഗകച്ചരി കൊച്ചുകലാകാരന്‍മാര്‍ മാത്രം പങ്കെടുത്ത് അവതരിപ്പിച്ചത് പരിപാടി ആസ്വദിച്ച ഭക്തജനങ്ങള്‍ക്ക് അത്ഭുതമായി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിക്ക് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

Advertisement