കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗത്തിന് കാലാ-കായിക മത്സരങ്ങള്‍ നടത്തുന്നു

99
Advertisement

കാലിക്കറ്റ് : കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍ കീഴില്‍ നിലവില്‍ പഠനം നടത്തിക്കൊണ്ടീരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കാലാകായിക മത്സരങ്ങള്‍ നടത്തുന്നു. കായിക മത്സരങ്ങള്‍ ഫെബ്രുവരി 22 നും കലാ മത്സരങ്ങള്‍ ഫെബ്രുവരി 24,25 തിയ്യതികളിലും നടത്തുന്നു. മത്സര ഇനങ്ങളുടെ വിശദ വിവരങ്ങളും അപേക്ഷ ഫോറവും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റായ www.sdeuoc.ac.in ല്‍ ലഭ്യമാണ്. മത്സരങ്ങൡ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയും ഇത് പൂരിപ്പിച്ച് ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും ഇതേ ഇനത്തില്‍ മുന്‍കാലത്ത് പങ്കെടുത്ത് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഫെബ്രുവരി 15 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഡയറക്ടര്‍ വിദൂര വിദ്യഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വ്വകലാശാല, പിന്‍ 673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

Advertisement