നൂറ്റൊന്നംഗസഭ നൈവേദ്യം ഓഡിറ്റോറിയം ആധുനികവല്‍ക്കരിച്ചു

70
Advertisement

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിന്റെ നവീകരണ പദ്ധതികളുടെ പൂര്‍ത്തികരണവും ആദരണസമ്മേളനവും നഗരസഭാ ഉപാദ്ധ്യക്ഷ രാജേശ്വരി ശിവരാമന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. അഗ്‌നിശമന സംവിധാനവും ഖര – ജല മാലിന്യ സംസ്‌ക്കരണവും ഇതോടെ ആധുനികവല്‍ക്കരിച്ചു നടപ്പില്‍ വരുത്തി. പി.കെ.ശിവദാസന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാങ്കേതിക സഹകരണം നല്‍കിയവരെയും പദ്ധതിയുടെ യഥാര്‍ത്ഥ്യവല്‍ക്കരണത്തിനു സഹായിച്ചവരെയും ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സെക്രട്ടറി പി. രവിശങ്കര്‍, സുജ സജീവ് കുമാര്‍, നിമല്‍, കെ.ഹരി, എം. നാരായണന്‍കുട്ടി, പി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

Advertisement