പരീക്ഷാഹാളിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

3609
Advertisement

കൊടകര: സഹൃദയ എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ വിദ്യാർത്ഥിയായ മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി പണ്ടാരിക്കുന്നേൽ ജോസ് മകൻ പോൾ (21) ആണ് പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചത് .പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട കുഴഞ്ഞു വീണ പോളിനെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൊടകരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .