ഷോബി കെ പോളിനെ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിച്ചു

184
Advertisement

ഇരിങ്ങാലക്കുട:സിഎല്‍സി സംസ്ഥാന പ്രസിഡന്റായി ദീപിക ഇരിങ്ങാലക്കുട പ്രദേശിക ലേഖകന്‍ ഷോബി കെ പോളിനെ തിരഞ്ഞെടുത്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ എറണാക്കുളം പി.ഒ.സി. യില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. സിഎല്‍സി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത ഷോബി.കെ പോളിനെ രൂപതാ മന്ദിരത്തില്‍ വച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിച്ചു. രൂപത ഡയറക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട്, സംസഥാന സെന്‍ട്രല്‍ സോണ്‍ ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, രൂപത പ്രസിഡന്റ് റിബിന്‍ റാഫേല്‍, സെക്രട്ടറി വിപിന്‍ പുളിക്കന്‍, ഫൊറോന പ്രസിഡന്റ് അബീദ് വിന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. മാര്‍ച്ച് 22 ന് തൃശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന തല ലോക സിഎല്‍സി ദിനാഘോഷ ചടങ്ങില്‍ വച്ചാണ് സ്ഥാനമേല്‍ക്കുക. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകാംഗവും തെക്കേ അങ്ങാടി കിഴക്കേയില്‍ കിഴക്കേപീടിക പോള്‍-ആനി ദമ്പതികളുടെ മൂത്തമകനാണ്. 1992 ലാണ് കത്തീഡ്രല്‍ പള്ളിയിലെ സിഎല്‍സി സംഘടനയിലുടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്

Advertisement