വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ

292
Advertisement

ഇരിങ്ങാലക്കുട : വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ അഞ്ച് വര്‍ഷം കഠിന തടവിനും, 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൈപ്പമംഗലം സ്വദേശി രാജുവിനെയാണ് കുറ്റക്കാരനെന്നു കണ്ട് ശിക്ഷ വിധിച്ചത്. 11.6.2016 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി താമസിച്ചീരുന്ന വീട്ടില്‍ അതിക്രമിച്ച് കയറുകയും ബലമായി വലിച്ച് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.

Advertisement