മുന്‍വൈരാഗ്യം വച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

1963

ഇരിങ്ങാലക്കുട: മുന്‍വൈരാഗ്യം വച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ നാല് പേര്‍ അറസ്റ്റില്‍.താണിശ്ശേരി കല്ലംന്തറ കണ്ണംകൊള്ളി വീട്ടില്‍ സജീവന്‍ 39 വയസ്സ്, കാട്ടൂര്‍ പൊഞ്ഞനം പള്ളിപ്പാടത്ത് വീട്ടില്‍ ശ്രീവല്‍സന്‍ 37 വയസ്സ്, താണിശ്ശേരി കല്ലട കുമങ്കണത്ത് വീട്ടില്‍ ഷാനവാസ് 44 വയസ്സ് ,കാട്ടൂര്‍ സോഡാവളവില്‍ കുറപ്പത്ത് വീട്ടില്‍ ശശാന്ത് 33 വയസ്സ് എന്നിവരെയാണ് കാട്ടൂര്‍ എസ് ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്.ഈ മാസം ഏഴാം തീയതി ഉച്ചയോടെയായിരുന്നു സംഭവം. കാട്ടൂര്‍ എസ്എന്‍ഡിപി യ്ക്ക് അടുത്ത് ഏറാട്ട് വീട്ടില്‍ അക്ഷയ് 21 വയസ്സ് നാണ് മര്‍ദ്ദനമേറ്റത്.എസ്എന്‍ഡിപി ഹാള്‍ പരിസരത്ത് വച്ചാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നും പോലീസ് അറിയിച്ചു.

Advertisement