ഇരിങ്ങാലക്കുടയില്‍ ചെക്കിംങ് പിഴ 12500 രൂപ

770

ഇരിങ്ങാലക്കുട: ഇരിങ്ങാലകുടയില്‍ എംവിഡി സേഫ് കേരള മൊബൈല്‍ എന്‍ഫോഴ് മെന്റിന്റെ ചെക്കിംഗിനിടെ വാഹനം പിന്‍സീറ്റ് യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ വന്നവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോയവരെ അഡ്രസ്സ് എടുത്ത് വീട്ടില്‍ ചെന്ന് കൈയ്യോടെ പിടികൂടി .ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയായ വിദ്യര്‍ത്ഥിനിയുടെ വാഹനം കുറച്ചു നേരത്തേക്ക് ഉപയോഗത്തിനെടുത്തതായിരുന്നു. ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സ്റ്റോപ്പ് സിഗ്‌നല്‍ അവഗണിച്ചതും ലൈസന്‍സ് ഇല്ലാത്തിതിനും 12500 പിഴയടച്ചാണ് വാഹനം വിട്ടുനല്‍കിയത്. മറ്റൊരു കേസില്‍ രാവിലെ കോളേജിലേക്ക് പോയ വിദ്യര്‍ത്ഥിയാണ് സ്റ്റോപ്പ് സിഗ്‌നല്‍ അവഗണിച്ചത് ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നുവെങ്കിലും അത് മുന്‍പ് ഒരപകടം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നതായിരുന്നു. ഇയാളുടെ ലൈസന്‍സിന്‍മേല്‍ തുടര്‍നടപടിയെടുത്ത് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ നടപടിയുമായി മുന്നോട്ട് പോകുന്നു.
1.വാഹന പരിശോധനയ്ക്ക് നിര്‍ത്താതെ പോയത്തിന് മൂന്ന് പേര്‍ക്ക് 2000/- വീതം ഫൈന്‍ ഈടാക്കി .

  1. അമിത വേഗത്തിന്
    1500 /- വീതം ഫൈന്‍ ഈടാക്കി
  2. ലൈസന്‍സ് ഇല്ലാത്ത 10 പേരെ ഒരാഴ്ചയ്ക്ക ഉള്ളില്‍ പിടികൂടി
    4 . ഹെല്‍മെറ്റ് ഇല്ലാത്ത 108 പേരെ ഒരാഴ്ചയ്ക്ക ഉള്ളില്‍ പിടി കൂടി
    വാഹന പരിശോധനയ്ക്ക എം.വി.ഐ മാരായ ബിജോയ് പിറ്റര്‍ ,സുരേഷ് നാരായണന്‍ എന്നിവര്‍ നേത്യത്വം നല്‍കി സംഘത്തില്‍ എ.എം വി.ഐ മാരായ പ്രവിണ്‍ .പി .പി ,അരുണ്‍ .എം.ആര്‍ , സനീഷ് .ടി .പി എന്നിവരും ഉണ്ടായിരുന്നു.കൈ കാണിച്ച് നിര്‍ത്താത്തവര്‍ക്കെതിരെ കര്‍ശനമായി അഡ്രസ്സ് എടുത്ത് തുടര്‍ നടപടികളുമായി മുന്നോട്ട് പോയി റിപ്പോര്‍ട്ട് നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് RTO ഷാജി മാധവന്റെ നിര്‍ദേശനുസരണമാണ് നടപടികള്‍ തുടര്‍ന്നും സ്‌കൂള്‍ ബസ്സുകളുടെയും, സ്റ്റേജ് ക്യാരേജ് ബസ്സുകളുടെയും നിയമനിഷേധനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്നും ആര്‍ടിഒ അറിയിച്ചു.
Advertisement