ആര്‍.എം.എല്‍.പി.സ്‌കൂളിന്റെ 116-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

76
Advertisement

ഇരിങ്ങാലക്കുട : കിഴുത്താനി ആര്‍.എം.എല്‍.പി. സ്‌കൂളിന്റെ 116 -ാമത് വാര്‍ഷികാഘോവും രക്ഷാകര്‍ത്തൃദിനവും, മാതൃസംഗമവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് വി.എം.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം കമ്മിറ്റി ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ മുഖ്യാത്ഥിയായിരുന്നു. സബ് ജില്ലാ കലോത്സവ വിജയികള്‍ക്കും, കാല-കായിക മേളയിലെ വിജയികള്‍ക്കും ഇരിങ്ങാലക്കുട ഉപജില്ലാ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, ഇരിങ്ങാലക്കുട ബി.പി.ഒ സുരേഷ് ബാബു എന്‍.എസ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സുനിത മനോജ്, ടി.പ്രസാദ്, രമാ രാജന്‍, മല്ലിക ചാത്തുട്ടി, കെ.എസ്.ബാബു, ഷൈജ വെട്ടിയാട്ടില്‍, ധനേഷ് ബാബു, അംബിക സുഭാഷ്, ശ്രീജിത്ത്, വിനീഷ്, നിഷ പ്രവീണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement