പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

791

ആളൂർ :പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തുരുത്തിപ്പറമ്പ് ദേശം ആളൂർ സ്വദേശി മണപ്പാട്ട് വീട്ടിൽ അജിത് (24 വയസ്സ് ) നെയാണ് ആളൂർ എസ് .ഐ സുശാന്ത് ന്റെ നേതൃത്വത്തിൽ പിടികൂടിയത് .2019 ഒക്ടോബർ മുതൽ ജനുവരി 24 വരെ പലപ്പോഴായി ബൈക്കിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതാണ് കേസ് .ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .ആളൂർ സ്റ്റേഷനിലെ എസ് .ഐ സത്യൻ ,സീനിയർ പോലീസ് ഓഫീസർമാരായ ടെസ്സി ,വിനോദ് ,ശ്രീജിത്ത് ,പ്രദീപ് ,സിവിൽ പോലീസ് ഓഫീസർമാരായ ഭരതൻ ,സുനിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത് .

Advertisement