2020 ഫെബ്രുവരി 5,6,7,8 തിയ്യതികളില്‍ തൃശൂര്‍ വച്ച് നടക്കുന്ന KPSTA സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ

94
Advertisement

ഇരിങ്ങാലക്കുട :2020 ഫെബ്രുവരി 5,6,7,8 തിയ്യതികളില്‍ തൃശൂര്‍ വച്ച് നടക്കുന്ന KPSTA സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥക്ക് ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ലി ഉദ്ഘാടനം നിര്‍വഹിച്ചു. ജാഥ ക്യാപ്റ്റന്‍ കെ.എ.നാസര്‍, കോ-ഓര്‍ഡിനേറ്റര്‍ സാജു ജോണ്‍ എന്നിവര്‍ കൊടിമര ജാഥക്ക് നേതൃത്വം നല്‍കി. KPSA ഇരിങ്ങാലക്കുട ഉപജില്ലാ പ്രസിഡന്റ് മിനി കെ.ആര്‍, നിക്‌സണ്‍ പോള്‍, ഷാജി എം.ജെ, ശങ്കരനുണ്ണി, രജനി എന്‍.പി., ജോസഫ് ഫെലിക്‌സ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ കെ.വി. സുശീല്‍ നന്ദി പറഞ്ഞു.