പട്ടാപ്പകൽ സ്ത്രീയെ അക്രമിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

803
Advertisement

ഇരിങ്ങാലക്കുട: കൂടാരം തങ്കപ്പൻ മകൻ നിഖിൽ (24) നെയാണ് ഇരിങ്ങാലക്കുട SI സുബിന്ത് ks, Sl ക്ലീറ്റസ് CM , പോലീസുദ്യോഗസ്ഥരായ അനൂപ് ലാലൻ, സജിമോൻ, ഡാനിയേൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ഡിസംബറിൽ ഇരിങ്ങാലക്കുട തേലപ്പിള്ളി സ്വദേശിനിയായ വീട്ടമ്മ പുഴയരികിൽ തുണി അലക്കുന്നതിനിടെ ആണ് കേസിനാസ്പദമായ സംഭവം.വിജനമായ പ്രദേശത്ത് വച്ച് പ്രതി വീട്ടമ്മയെ കയറിപ്പിടിച്ച് കോൾപ്പാടത്തേക്ക് വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസി കണ്ട് വന്ന് രക്ഷിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു. പെരുമ്പാവൂർ , കോട്ടയം ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിൽ ഒളിവിൽ താമസിച്ചിരുന്ന ഇയാൾ പരിചയപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശി വഴി കൽക്കത്തക്ക് കടക്കുന്നതിനായി തിരിച്ചറിയൽ രേഖകൾ എടുക്കുന്നതിനായി രാത്രി ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.മോഷണക്കുറ്റമടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisement