പണിമുടക്ക് നോട്ടീസ് നല്‍കി

120

ഇരിങ്ങാലക്കുട. റവന്യൂ വകുപ്പിനോട് കാലങ്ങളായി തുടരുന്ന സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 19 ന് വകുപ്പിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്നറിയിച്ച് മുകുന്ദപുരം തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി.വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനവും അധിക തസ്തികയും അനുവദിക്കുക,ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് അധിക തസ്തികകള്‍ അനുവദിക്കുക,ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം വില്ലേജാഫീസര്‍മാരുടെ ശമ്പളം ഉയര്‍ത്തി നല്‍കേണ്ടതിനുപകരം കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്,ഓഫീസ് അറ്റൻഡർ, ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രൊമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്ക് നോട്ടീസ് നല്‍കുന്നതിനു മുന്നോടിയായി വകുപ്പിലെ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനില്‍ പ്രകടനവും വിശദീകരണ പൊതുയോഗവും നടത്തി. കെ.ആര്‍.ഡി.എസ്.എ. താലൂക്ക് പ്രസിഡണ്ട് ഇ ജി റാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ഉണ്ണി, എം.കെ.ജിനീഷ്, കെ.ആര്‍.പൃത്വിരാജ്, എം.എസ്.അല്‍ത്താഫ്, പി.എന്‍.പ്രേമന്‍, സി.യു.ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement