പ്രതിഷേധ പ്രകടനം നടത്തി

64
Advertisement

ഇരിങ്ങാലക്കുട : തൊഴിലാളിവിരുദ്ധവും രാജ്യദ്രോഹകരവുമായ കേന്ദ്ര ബജറ്റിനെതിരെ എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.നന്ദനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. പ്രസാദ് സ്വാഗതവും വി.കെ.ദാസന്‍ നന്ദിയും പറഞ്ഞു. കെ.വി.രാമകൃഷ്ണന്‍, ടി.എസ്.ബാലന്‍, മോഹനന്‍ വലിയാട്ടില്‍, കണ്ണന്‍.കെ.കെ, കെ.കെ.ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement