ഇരിങ്ങാലക്കുട : ട്രേഡ് ലൈസെന്‍സ് ഓണ്‍ലൈന്‍ ആക്കുന്നത് സംബന്ധിച്ചു നഗരസഭാ ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഫെബ്രുവരി 1-ാം തിയ്യതി മുതല്‍ ഓണ്‍ലൈനായി ലൈസന്‍സ് അപേക്ഷ സ്വീകരിക്കാന്‍ തീരുമാനം എടുത്തു. ഓണ്‍ലൈന്‍ ആക്കിയാല്‍ വ്യാപാരികള്‍ക്ക് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാന്‍ സാധിക്കും. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാനും സാധിക്കും. ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ബഷീര്‍ പങ്കെടുത്തു.
Advertisement