ഭൗമ ശാസ്ത്രത്തില്‍ ദേശീയ സെമിനാര്‍

36
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍, ജിയോളജി വിഭാഗം 'ജിയോ ആര്‍ക്കിയോളജി' എന്നവിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. PAMA ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. RVG മേനോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിളളി സി.എം.ഐ., പ്രൊഫ. പി.ജെ. ചെറിയാന്‍, ഡോ. ലിന്റോ ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമുളള വിവിധ സര്‍വ്വകലാശാലകളില്‍നിന്നുമുളള ഗവേക്ഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍വച്ച് ക്രൈസ്റ്റ് കോളേജും PAMA ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ഭൗമശാസ്ത്ര പഠന മേഖലയിലെ സഹകരണത്തിനുളള ധാരണാപത്രം ഒപ്പുവച്ചു.

Advertisement