ശാന്തിനികേതൻ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി

79
Advertisement

ഇരിങ്ങാലക്കുട: ജില്ലയിലെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെസ്സ്‌ ഇൻ സ്കൂൾ ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്റെ സെലക്ഷനും ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ചെസ്സ് ഇൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ശാന്തിനികേതൻ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. ഹോളി ഗ്രേസ് മാള, ഡോ. രാജു ഡേവിസ് സ്കൂൾ മാള എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഇന്ത്യൻ യൂത്ത് ചെസ്സ് ടീം കോച്ച് സുരേഷ് കുമാർ പി. ജെ സമ്മാനദാനം നിർവഹിച്ചു. ശാന്തിനികേതൻ പബ്ലിക് സ്കൂൾ മാനേജർ ഡോ. ടി. കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് .എം ,കുമാരൻ കെ.വി എന്നിവർ ആശംസകൾ നേർന്നു

Advertisement